KOYILANDY DIARY

The Perfect News Portal

ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം. 26, 27 തിയ്യതികളിൽ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും

ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം. കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും. നിർമാണ പ്രവർത്തി നടക്കുന്നതിനാൽ കൊല്ലം മുതൽ തൃശൂർ വരെ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് 26, 27 തിയ്യതികളിൽ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തുന്നത്.

മാർച്ച് 26 ന് തിരുവനന്തപുരം കണ്ണൂർ ജനശതാബ്‌ദി എക്‌സ്പ്രസ്, എറണാകുളം ഷോർണൂർ മെമു, എറണാകുളം ഗുരുവായൂർ എക്‌സ്പ്രസ്, മാർച്ച് 27 ന് കണ്ണൂർ തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്പ്രസ് എന്നീ ട്രെയിൻ സർവ്വീസുകളാണ് റദ്ദു ചെയ്‌തിട്ടുള്ളത്.

ട്രെയിൻ സർവീസിലെ യാത്രക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ കെ.എസ്.ആർ.ടി.സി റെഗുലർ സർവീസുകൾക്ക് പുറമേ അധിക സർവീസുകൾ നടത്തും. യാത്രക്കാർക്ക് ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

Advertisements