KOYILANDY DIARY

The Perfect News Portal

കാട്ടുപന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി

കാട്ടുപന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. ഉള്ള്യേരി: കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ മുണ്ടോത്ത് വളവിനടുത്തുള്ള ഖാദി നെയ്ത്ത് കേന്ദ്രത്തിനടുത്ത് ബുധനാഴ്ച രാവിലെയാണ് കാട്ടുപന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തിയത്. റോഡിൻ്റെ ഓവുചാലിലാണ് തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു ജഡം കിടന്നിരുന്നത്.
സമീപത്തുള്ള കാരക്കാട്ട് കുന്നിറങ്ങി വന്നപ്പോളാവാം വാഹനമിടിച്ചത് എന്നാണ് നിഗമനം. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് ഗ്രാമപ്പഞ്ചായത്തധികൃതർ സ്ഥലത്തെത്തി പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു. തുടർന്ന് ഫോറസ്റ്റ് ഓഫീസറുടെ അനുമതിയോടെ നാട്ടുകാർ ജഡം കുഴിച്ചുമൂടി.
Advertisements