KOYILANDY DIARY

The Perfect News Portal

ആറ്റുകാൽ പൊങ്കാല: 30 ലോഡ് ഇഷ്ടിക നഗരസഭയ്ക്ക് ലഭ്യമായി

ആറ്റുകാൽ പൊങ്കാല: 30 ലോഡ് ഇഷ്ടിക നഗരസഭയ്ക്ക് ലഭ്യമായി.. ഇഷ്ടിക പൊട്ടിച്ചിടണമെന്ന് സംഘവരിവാര നിർദ്ദേശം ജനം തള്ളി.  റ്റുകാല്‍ പൊങ്കാലയ്ക്കെത്തിയവര്‍ അടുപ്പ് കൂട്ടിയ ഇഷ്ടിക പാവപ്പെട്ട മനുഷ്യര്‍ക്ക് വീട് നിര്‍മിക്കാന്‍ ഉപകരിക്കത്തവിധം ശേഖരിക്കുന്നതിന് കോർപ്പറേഷൻ മേയർ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെയാണ് ഇഷ്ടിക നശിപ്പിക്കണമെന്ന സംഘപരിവാര്‍ കുത്തിത്തിരിപ്പ് നടത്തിയത്. ഇത് ജനം തള്ളുകയായിരുന്നു. ഏകദേശം 30 ലോഡ് ഇഷ്ടികയാണ് ഇതിലൂടെ നഗരസഭയ്ക്ക് ശേഖരിക്കാനായത്. ഈ ഇഷ്ടിക ഇനി ലൈഫ് ഭവന പദ്ധതിക്കായി ഉപയോഗിക്കും.

ഇതിനെതിരെ സംഘപരിവാര്‍ തുടക്കം മുതല്‍ പ്രചാരണവും അഴിച്ചുവിട്ടു. കട്ടകള്‍ തിരികെ കൊണ്ടുപോവുകയോ പൊട്ടിച്ച്‌ കളയുകയോ വേണമെന്നായിരുന്നു കുത്തിത്തിരിപ്പ്. ചാല തെരുവിലടക്കം ചിലയിടത്ത് പുറത്തുനിന്നു വന്ന സംഘം ഇഷ്ടിക പൊട്ടിച്ചു. കട്ടകള്‍ തിരികെ കൊണ്ടുവന്നുവെന്ന് ചിത്രം സഹിതം ചില ആര്‍എസ്‌എസുകാര്‍ പോസ്റ്റും ഇട്ടു.

ഇഷ്ടിക സേവാഭാരതിക്ക് നല്‍കണമെന്നാണ് സിനിമാ നടനും ബിജെപിക്കാരനുമായ കൃഷ്ണകുമാര്‍ പ്രചരിപ്പിച്ചത്. ഈ കുബുദ്ധികളെയെല്ലാം തള്ളിയാണ് സാധാരണ മനുഷ്യര്‍ നഗരസഭയ്ക്കൊപ്പം നിന്നത്. ചിലയിടത്ത് ഇഷ്ടിക പൊട്ടിച്ചിട്ടതായി ശ്രദ്ധയില്‍പെട്ടെന്നും ബഹുഭൂരിപക്ഷം പേരും അതിന് കൂട്ടുനിന്നിട്ടില്ലെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരടക്കം ചൂണ്ടിക്കാട്ടി.