KOYILANDY DIARY

The Perfect News Portal

കള്ളനോട്ട് കേസിൽ കൃഷി ഓഫീസർക്ക് സസ്പെൻഷൻ

കള്ളനോട്ട് കേസിൽ കൃഷി ഓഫീസർക്ക് സസ്പെൻഷൻ. ആലപ്പുഴ: എടത്വ കൃഷി ഓഫീസർ എം. ജിഷമോളെയാണ് സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ജിഷ നൽകിയ കള്ള നോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കള്ളനോട്ടുകളുടെ ഉറവിടം ജിഷമോൾ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ജിഷയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.

ജിഷയുമായി പരിചയത്തിലുള്ള മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. എന്നാൽ ഇയാൾക്ക് ഇവ കള്ളനോട്ടുകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇപ്പോള്‍ കളരിക്കല്‍ ഭാഗത്ത് ജിഷ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും ലഭിച്ചിട്ടില്ല. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരെ ആരോപണം ഉണ്ട്.

Advertisements