KOYILANDY DIARY

The Perfect News Portal

പെട്രോൾ ഡീസൽ വില 2 രൂപ കൂട്ടിയപ്പോൾ കലാപമുയർത്തിയവർക്ക് പാചക വാതകത്തിന് 50 രൂപ കൂട്ടിയപ്പോൾ മിണ്ടാട്ടമില്ല. എം. വി ഗോവിന്ദൻ

പെട്രോൾ ഡീസൽ വില 2 രൂപ കൂട്ടിയപ്പോൾ കലാപമുയർത്തിയവർക്ക് പാചക വാതകത്തിന് 50 രൂപ കൂട്ടിയപ്പോൾ മിണ്ടാട്ടമില്ല. എം. വി. ഗോവിന്ദൻ. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ 62 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകാനാണ് സർക്കാർ രണ്ടു രൂപ സെസ് ഏർപ്പെടുത്തുന്നതെന്നും  അതേസമയം, 20 രൂപയാണ് കേന്ദ്രത്തിൻ്റെ സെസ്. 7500 കോടി രൂപ ഓരോ വർഷവും കേരളത്തിൽ നിന്ന് കേന്ദ്രം സെസ് പിരിക്കുമ്പോഴും നയാ പൈസ കേരളത്തിന് നൽകുന്നില്ലെന്നും ഇതിൽ ആർക്കും പ്രതിഷേധമില്ലെന്നും അദ്ദേഹം പറഞ്ഞു.