KOYILANDY DIARY

The Perfect News Portal

മനയടത്ത് പറമ്പിൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്ര മഹോത്സവം കൊടിയിറങ്ങി

മനയടത്ത് പറമ്പിൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്ര മഹോത്സവം കൊടിയിറങ്ങി. കൊയിലാണ്ടി: വൈവിദ്ധ്യമാർന്ന ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും ക്ഷേത്ര ചടങ്ങുകൾ കൊണ്ടും ഏറെ ശ്രദ്ധേയമായ മനയടത്ത് പറമ്പിൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്ര മഹോത്സവത്തിൻ്റെ സമാപന ദിവസമായ ഇന്നലെ നടന്ന താലപ്പൊലി എഴുന്നള്ളത്ത് ഭക്തരുടെ മനം നിറച്ചു. തുടർന്ന് രാത്രി 1.30 ന് ശേഷം ക്ഷേത്രത്തിൻ്റെ മാത്രം പ്രത്യേകതയായ നാന്തകം എഴുന്നള്ളിപ്പോടു കൂടിയ ഉത്തമ ഗുരുതി തർപ്പണം നടന്നു.