KOYILANDY DIARY

The Perfect News Portal

കോംട്രസ്റ്റ് ഏറെറടുക്കാൻ ബഹുജന മാർച്ച് നടത്തി

കോംട്രസ്റ്റ് ഏറെറടുക്കാൻ ബഹുജന മാർച്ച് നടത്തി. കോഴിക്കോട്: കോംട്രസ്റ്റ് നെയ്ത്ത് കമ്പനി ഏറെറടുക്കൽ നടപടി അടിയന്തിരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കമ്പനിയിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എ. ഐ. ടി.യു. സി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തി. കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന അസി. സെക്രട്ടറി പി. പി. സുനീർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ഇ. സി. സതീശൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. രാജേന്ദ്രൻ, സിപിഐ(എം) സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, ടി. വി. ബാലൻ, ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ മാസ്റ്റർ,  എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട്  താവം ബാലകൃഷ്ണൻ, മഹിളാ സംഘം ജില്ലാ സെക്രട്ടറി റീന മുണ്ടെങ്ങാട്, കിസാൻ സഭ ജില്ല സെക്രട്ടറി നാരായണക്കുപ്പ്, സുജിത് (എ.ഐ.വൈ.എഫ്), സിപിഐ(എം) ജില്ലാ അസി. സെക്രട്ടറി അഡ്വക്കറ്റ് പി. ഗവാസ്, അഡ്വക്കറ്റ് സുനിൽ മോഹൻ, പി. ഭാസ്ക്കരൻ, കെ. ദാമോദരൻ, സി. പി. സദാനന്ദൻ, എ. കെ. ചന്ദ്രൻ മാസ്റ്റർ, പി. സ്വർണ്ണലത, എ. കെ. സുജാത എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി. പി. വി. മാധവൻ സ്വാഗതവും പി. സുര നന്ദിയും പറഞ്ഞു.