KOYILANDY DIARY.COM

The Perfect News Portal

തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

.

കേരളം കാത്തിരിക്കുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. അതേസമയം ബംമ്പർ വിൽപ്പനയിൽ റെക്കോഡ് നേട്ടമാണ് ഇത്തവണ കൈവരിച്ചത്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. 30 കോടി രൂപയുടെ ഒന്നാം സമ്മാനം ആരെ തേടിയെത്തുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. തിരുവോണം ബമ്പറിന്റെ ടിക്കറ്റ് വിൽപ്പനയിൽ ചരിത്രനേട്ടമാണ് ഇത്തവണ കൈവരിച്ചത്.

 

അച്ചടിച്ച 90 ലക്ഷം ടിക്കറ്റ്കളും വിറ്റഴിച്ചു. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് ഒന്നാമത്. 20,95,300 ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റഴിച്ചത്. തൃശൂർ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്. ഏറ്റവും കുറവ് വിൽപ്പന കാസർഗോഡ് ജില്ലയിലാണ്. 500 രൂപ വിലയുള്ള തിരുവോണം ബമ്പറിന്റെ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. ഒന്നാം സമ്മാനം 30 കോടി രൂപ. രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതവും. മൂന്നാം സമ്മാനമായി 20 പേർക്ക് 25 ലക്ഷം രൂപ വീതവും ലഭിക്കും. ഇന്ന് നടക്കുന്ന നറുക്കെടുപ്പിനൊപ്പം പൂജ ബമ്പർ ടിക്കറ്റിന്റെ പ്രകാശനവും നടക്കും. 

Share news