KOYILANDY DIARY

The Perfect News Portal

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടു വന്ന യുവാവ് അക്രമാസക്തനായി, വാഹനങ്ങൾ അടിച്ചു തകർത്തു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടു വന്ന യുവാവ് അക്രമാസക്തനായി, വാഹനങ്ങൾ അടിച്ചു തകർത്തു. ചൊവ്വാഴ്ച ഉച്ചയോടെ ചോമ്പാല പൊലീസും ബന്ധുക്കളും ചേർന്ന് മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കായി കൊണ്ടു വരുന്നതിനിടെ ആശുപത്രിക്ക് സമീപമെത്തിയപ്പോൾ യുവാവ് വാഹനത്തിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു.
രണ്ടു കാറും ഒട്ടേറെ മറ്റു വാഹനങ്ങളും പുതിയറ കൗൺസിലർ ടി. റനീഷിൻ്റെ ഓഫീസും ഇയാൾ അടിച്ചു തകർത്തു. ദേശപോഷിണി ഗോവിന്ദപുരം റോഡ്, കോട്ടൂളി, പറയഞ്ചേരി, പുതിയറ തുടങ്ങിയ ഭാഗങ്ങളിലേക്ക് ഓടിയ യുവാവ് വഴിയിൽക്കണ്ട കാറുകളും മറ്റ് വാഹനങ്ങളുമെല്ലാം കൈയിൽക്കിട്ടിയ ഇരുമ്പുകമ്പികൊണ്ട് അടിച്ചു തകർക്കുകയായിരുന്നു.
Advertisements
തുടർന്ന്, വൈകീട്ട് ആറുമണിയോടെ പുതിയറ എസ്.കെ. പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തിനടുത്തു വെച്ച് ഇയാളെ പൊലീസ് പിടികൂടി മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.  പൊലീസും നാട്ടുകാരും മെഡിക്കൽ കോളജ് പോലീസും കൺട്രോൾറൂം പൊലീസും ചേർന്നാണ് ഏറെ പരിശ്രമിച്ച് യുവാവിനെ പിടികൂടിയത്.