KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ റെയിൽ പാളത്തിൽ വൻ ഗർത്തം രൂപപ്പെട്ടു

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ റെയിൽ പാളത്തിൽ വൻ ഗർത്തം രൂപപ്പെട്ടു. ട്രെയിനുകൾ കൊയിലാണ്ടി സ്റ്റേഷനിൽ  ഒരു മണിക്പികൂറിലേറെ പിടിച്ചിട്ടു. ഇപ്പോൾ കുഴി അടച്ച് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എങ്ങിനെയാണ് ട്രാക്കിൽ വലിയ ഗർത്തം രൂപപ്പെട്ടതെന്ന് അന്വേഷണം ആരംഭിച്ചു.  കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഭാഗത്തെ ട്രാക്കിനടിയിലാണ് ഗർത്തം ഉണ്ടായത്.

ചെങ്ങോട്ടുകാവ് റെയിൽവെ ഓവർ ബ്രിഡിജിന് താഴെയാണ് സംഭവം. മാവേലി എക്സിപ്രസ് ചെന്നൈ മെയിൽ ഉൾപ്പെടെ ഒരു മണിക്കൂറിലേറെ പിടിച്ചിട്ടിരുന്നു. റെയിൽവെയുടെ ഉയർന്ന ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണവുമായ ബന്ധപ്പട്ട്  ഉണ്ടാക്കുന്ന പുതിയ പാലത്തിൻ്റെ പൈലിംഗ് ഉൾപ്പെടെ നടക്കുന്നതും, ശക്തമായ മഴ പെയ്തതിനാൽ ഈ കുഴിയിലേക്ക് വെള്ളം ഇറങ്ങിയ സമയത്ത് ട്രാക്കിൻ്റെ അടി ഭാഗത്ത് നിന്ന് മണ്ണൊലിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്.

Advertisements