KOYILANDY DIARY

The Perfect News Portal

വായനാരി രാമകൃഷ്ണനെ അനുസ്മരിച്ചു

വായനാരി രാമകൃഷ്ണനെ അനുസ്മരിച്ചു. മുൻകാല കൊയിലാണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , കൊയിലാണ്ടി നിയോജകമണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്, കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, ഡിസിസി മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുകയും കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹ്യരംഗത്ത് നിറസാന്നിധ്യവുമായിരുന്ന വായനാരി രാമകൃഷ്ണന്റെ രണ്ടാം ചരമവാർഷികം കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.

നടേരി ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. രത്നവല്ലി വി.വി. സുധാകരൻ, കെ.പി വിനോദ് കുമാർ, വി.ടി സുരേന്ദ്രൻ, അഡ്വ.കെ. സതീഷ് കുമാർ, അജയ് ബോസ്, പി. വി. വേണുഗോപാൽ കെ.വി. റിന. ഇ.കെ. പ്രജേഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.