KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൊയിലാണ്ടി നഗരസഭയിൽ 2022-23 വർഷത്തെ പദ്ധതിയിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിക്ക് ഉദ്ഘാടനം ചെയ്തു. നാളികേര കർഷകർക്ക് സമഗ്ര വികസനവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 25 ലക്ഷം രൂപ വകയിരുത്തിയ പദ്ധതി കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു.
നഗരസഭയിലെ 100 ഹെക്ടർ സ്ഥലത്തെ പതിനേഴായിരത്തിലധികം വരുന്നതെങ്ങുകളിലെ ഉദ്പാദന വർധനവ് ഇതിലൂടെ സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടേരി കാവുംവട്ടം യു.പി. സ്കൂളിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് അനുവദിക്കപ്പെട്ട ഇടവിളക്കിറ്റുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ കെ. എ. ഇന്ദിരയും കാർഷികയന്ത്രങ്ങളുടെ വിതരണ ഉദ്ഘാടനം കൃഷി അസി. ഡയരക്ടർ കെ.ജി. ഗീതയും നിർവ്വഹിച്ചു. കേരകർഷകരെ എം.എൽ.എ. ആദരിച്ചു. കൗൺസിലർമാരായ ആർ.കെ. കുമാരൻ,
Advertisements
പ്രമോദ് മലയിൽ എൻ.എസ്. വിഷ്ണു, പി. ഫാസിൽ, പി. ജമാൽ, സി. സുധ, ബിനു പിലാക്കാട്ട്, കൃഷി ഓഫീസർ പി. വിദ്യ, പി.കെ. അജയകുമാർ, പി. കെ. വിശ്വനാഥൻ, ഷാജു പിലാക്കാട്ട്, ബാലൻ പത്താലത്ത്, കൃഷി അസിസ്റ്റൻറ്മാരായ എം. ജിജിൻ, അപർണ്ണ എന്നിവർ സംസാരിച്ചു. അംന നന്ദിയും പറഞ്ഞു. പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം പ്രൊഫസർ ഡോ. യാമിനി വർമ്മ നാളികേര കർഷകർക്ക് ശാസ്ത്രീയമായ അറിവുകൾ പകരാൻ കേര സെമിനാർ നയിച്ചു.