KOYILANDY DIARY

The Perfect News Portal

ജനങ്ങളെ ബന്ദിയാക്കി ചൊവ്വാഴ്ച പ്രധാനമന്ത്രിഎത്തും. തമ്പാനൂർ സ്റ്റേഷൻ പൂണ്ണമായും അടച്ചിടും

തിരുവനന്തപുരം: ജനങ്ങളെ ബന്ദിയാക്കി ചൊവ്വാഴ്ച മോദിഎത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളിൽ ജനം വലയും. കെഎസ്‌ആർടിസി തമ്പാനൂർ ബസ്‌ ടെർമിനൽ പൂർണമായും ചൊവ്വാഴ്‌ച അടച്ചിടും. ഞായറാഴ്‌ച മുതലുള്ള പല ട്രെയിനുകളും റദ്ദാക്കി. തമ്പാനൂർ റെയിൽവേ സ്റ്റേഷനുള്ളിലും പരിസര പ്രദേശങ്ങളിലുമുള്ള കടകൾക്കും പ്രവർത്താനുമതിയില്ല.


എസ്‌പിജി നിർദേശപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളാണ്‌ നഗരത്തിൽ ഏർപ്പെടുത്തുന്നത്‌.  ചൊവ്വാഴ്ച രാവിലെ എട്ട്‌ മുതൽ പകൽ 11 വരെ ഡിപ്പോ അടച്ചിലും. വികാസ്‌ ഭവൻ ഡിപ്പോയിൽ നിന്നാകും ബസുകൾ ഓപ്പറേറ്റ്‌ ചെയ്യുക. ടെർമിനലിലെ വാഹന പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്‌. ഞായറാഴ്‌ച മുതൽ ഇവിടെ പാർക്കിങ്‌ അനുവദിക്കുന്നില്ല.

Advertisements