കൂട്ടിയിട്ട മരത്തടിക്കും അടിക്കാടിനും തീ പിടിച്ചു
.
കൊയിലാണ്ടി: പയ്യോളിയിൽ കൂട്ടിയിട്ട മരത്തടിക്കും അടിക്കാടിനും തീ പിടിച്ചു. അഗ്നിരക്ഷാ സേന എത്തി തീ അണച്ചു. വൈകുന്നേരം 4 മണിയോടുകൂടിയാണ് പയ്യോളി ഹൈസ്കൂളിന് പിറകിൽ പെരുമാൾ പുരം ഹോസ്പിറ്റലിനു മുന്നിൽ റോഡ് അരികിൽ കൂട്ടിയിട്ട മരത്തിന് തീ പിടിച്ചത്.
.

.
അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ പൂർണമായും അണച്ചു. വേസ്റ്റ് കത്തിച്ചതിൽ നിന്നും തീ പടർന്നതാണെന്ന് സംശയിക്കുന്നു. ASTO അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ Sfro സജിൻ എസ്, fro മാരായ ഇർഷാദ് ടി കെ, നിധി പ്രസാദ് ഇഎം, രജീഷ് വിപി, ഹോംഗാർഡ് ഷൈജു എന്നിവർ തീ അണക്കാൻ നേതൃത്വം നൽകി.



