KOYILANDY DIARY

The Perfect News Portal

കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ എട്ടുമണിയോട് കൂടിയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള കിണറ്റിൽ ഷൈബു (49)  (ഐശ്വര്യ House) എന്നയാൾ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി പടവിൽ പിടിച്ചുനിൽക്കുന്ന ഇയാളെ നെറ്റിൽ കയറ്റി സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഗ്രേഡ് ASTO പ്രദീപ് കെയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു ടി പി, നിധിപ്രസാദ് ഇ എം, സിജിത്ത് സി, ബബീഷ് പി എം, സജിത്ത് പി കെ, നിതിൻ രാജ്, ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.