KOYILANDY DIARY

The Perfect News Portal

ആംബുലൻസിൻ്റെ വഴിമുടക്കിയ കാർഡ്രൈവറുടെ ലൈസൻസ് സസ്​പെൻഡ് ചെയ്തു

ആംബുലൻസിൻ്റെ വഴിമുടക്കിയ കാർഡ്രൈവറുടെ ലൈസൻസ് സസ്​പെൻഡ് ചെയ്തു. കോഴിക്കോട് ജോസഫ് റോഡിലെ കരിമ്പാൽ പറമ്മ തരുണിനെതിരെയാണ് നന്മണ്ട ജോ. ആർ.ടി.ഒ പി. രാജേഷ് നടപടിയെടുത്തത്. സംഭവത്തെ കുറിച്ച് തരുൺ ജോ. ആർ.ടി.ഒ ക്ക് വിശദീകരണം നൽകിയെങ്കിലും സ്വീകാര്യമായില്ല.

മൂന്നു മാസത്തേക്ക് തരുണിൻ്റെ ലൈസൻസ് സസ്​പെൻഡ് ചെയ്തതിനു പുറമെ രണ്ടു ദിവസം മെഡിക്കൽ കോളജ് ആശുപത്രി പാലിയേറ്റിവ് കെയറിൽ നിർബന്ധിത സേവനമനുഷ്ഠിക്കാനും
കൂടാതെ രണ്ടു ദിവസം റോഡ് സുരക്ഷ റിഫ്രഷ്മെൻറ് പരിശീലനത്തിന് ഹാജരാവാനും നിർദ്ദേശമുണ്ട്.