KOYILANDY DIARY.COM

The Perfect News Portal

ഭാര്യയ്‌ക്കൊപ്പം കണ്ട ആണ്‍സുഹൃത്തിനെ ഭര്‍ത്താവ് കത്രിക കൊണ്ട് കുത്തി

ഭാര്യയ്‌ക്കൊപ്പം കണ്ട ആണ്‍സുഹൃത്തിനെ ഭര്‍ത്താവ് കത്രിക കൊണ്ട് കുത്തി. തൃശൂര്‍ മാള പൊലീസ് സ്റ്റേഷനിൽ വെച്ചാണ് സംഭവം. മലപ്പുറം സ്വദേശി മുല്ലയ്ക്കല്‍ അഭിലാഷ് കാര്യാട്ടുകര സ്വദേശി സജീഷിനെയാണ് ആക്രമിച്ചത്. കഴിഞ്ഞ 31 ന് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് അഭിലാഷ് മാള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.

തുടര്‍ന്ന് അഭിലാഷിൻ്റെ ഭാര്യ ചിത്തിരയെ പൊലീസ് വിളിച്ചുവരുത്തി. ഇന്നലെ ഉച്ചയ്ക്ക് ആണ്‍സുഹൃത്തിനൊപ്പം ചിത്തിര പൊലീസ് സ്റ്റേഷനില്‍ എത്തി. സജീഷിനോട് ഭാര്യയെ വിട്ടു നല്‍കാന്‍ അഭിലാഷ് ആവശ്യപ്പെട്ടതോടെ തര്‍ക്കം ഉയര്‍ന്നു. ഇത് വാക്കേറ്റത്തിലും കയ്യേറ്റത്തിലും കലാശിച്ചു. കൈയില്‍ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് അഭിലാഷ് സജീഷിൻ്റെ തലയ്ക്ക് കുത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെ സന്ദര്‍ശക മുറിയില്‍ വച്ചാണ് ആക്രമണം നടന്നത്.

കുത്തുകൊണ്ട് നിലത്തുവീണ സജീഷിനെ പൊലീസുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സജീഷിന് ഗുരുതര പരിക്കുകളില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മാള ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് അഭിലാഷ് കത്രിക വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കത്രികയില്‍ വിഷം പുരട്ടിയോ എന്ന് സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Share news
error: Content is protected !!