KOYILANDY DIARY

The Perfect News Portal

ചൂട് കൂടും; കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 40°C വരെ ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടും. കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 40°C വരെ ഉയരും. സംസ്ഥാനത്ത് 11 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഏപ്രിൽ അഞ്ചു മുതൽ ഏപ്രിൽ ഒമ്പതു വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ 37°C വരെയും, എറണാകുളം, മലപ്പുറം, കാസറകോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഏപ്രിൽ അഞ്ചു മുതൽ ഏപ്രിൽ ഒമ്പതു വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.