KOYILANDY DIARY

The Perfect News Portal

“ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനത്തിലൂടെ നടക്കുന്നത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം”: എംവി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട്: ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനത്തിലൂടെ നടക്കുന്നത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം ആണെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. കേരള സ്‌റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം കേന്ദ്രം പിന്‍വലിക്കണമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണ്.  സിനിമയുടെ ആശയം മുസ്ലീങ്ങള്‍ക്കെതിരെയാണ്. 

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് വിരുദ്ധതയും സിനിമയിലുണ്ട്. ആര്‍ എസ് എസും ബിജെപിയുമാണ് ഇപ്പോള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് പിന്നില്‍. ഇതിന് ദൂരദര്‍ശന്‍ കൂട്ടുനില്‍ക്കുകയാണ്. ഈ കള്ള പ്രചാരണം ജനങ്ങള്‍ തിരിച്ചറിയണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രദര്‍ശനം തടയാന്‍ ഇടപെടണം. സിപിഐ എം ഈ ആവശ്യമുന്നയിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഈ വിദ്വേഷ പ്രചാരണത്തിനെതിരെ കേരളം ശക്തമായ പ്രതിരോധം തീര്‍ക്കും.

 

ഭരണഘടന സംരക്ഷിക്കാനുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. ജനാധിപത്യ സംവിധാനങ്ങള്‍ ബി ജെ പി തകര്‍ത്തു. ഇന്ത്യയെ ഫാസിസ്റ്റ് വത്കരിക്കുകയാണ് ആര്‍ എസ് എസ് ലക്ഷ്യം. മോദിയുടെ ഭരണം ഫാസിസത്തിലേക്കുള്ള ദൂരം കുറച്ചു. വര്‍ഗീയ ധ്രുവീകരണമാണ് മോദിയുടെ ലക്ഷ്യം. പൗരത്വ നിയമ ഭേദഗതിയില്‍ കോണ്‍ഗ്രസിന് നിലപാടില്ല. സിപിഐ എം പ്രകടനപത്രികയില്‍ നിയമം റദ്ദാക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ചെര്‍പ്പുളശേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.

Advertisements