KOYILANDY DIARY

The Perfect News Portal

കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്തി.

കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്തി. മുചുകുന്നു പാലയുള്ളതിൽ ഗോപാലൻ എന്നയാളുടെ വീട്ടിലെ ആട്ടിൻകുട്ടിയാണ് 45 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ആടിനെ പുറത്തെത്തിക്കുകയായിരുന്നു. കിണറിൽ ഓക്സിജന്റെ അഭാവംഉണ്ടായിരുന്നു.
ഇതേ തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇർഷാദ് പി കെ  BA സെറ്റ് ധരിച്ച് കിണറ്റിൽ ഇറങ്ങിയാണ് ആട്ടിൻകുട്ടിയെ സുരക്ഷിതമായി കരക്കെത്തിച്ചത്. ASTO പ്രമോദ് പികെ യുടെ നേതൃത്വത്തിൽ ഗ്രേഡ് ASTO മജീദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സിജിത്ത് സി, ബബീഷ് പിഎം, റിനീഷ് പി കെ, ഹോംഗാർഡ് രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Advertisements