79-ാം മത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി; രണ്ട് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും
.
79-ാം മത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളില്‍ ഒന്നായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ ആറ് ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, ചിദംബരം സംവിധാനം ചെയ്ത് ബാലന്: ദ ബോയ് എന്നീ സിനിമകളും ഇത്തവണ കാനില്‍ പ്രദര്‍ശിപ്പിക്കും.

2 എണ്ണം മലയാള സിനിമകളാണെന്നത് കേരളത്തിന് അഭിമാനം പകരുന്നു. ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത് ജോയ് മാത്യു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് 1986ല്‍ പുറത്തിറങ്ങിയ അമ്മ അറിയാന്‍ ‘കാന്‍ ക്ലാസിക്സ്’ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. മേയ് 16ന് വൈകീട്ട് 3.45നാണ് കാനില്‍ അമ്മ അറിയാന്‍ ചലച്ചിത്രത്തിന്റെ പ്രദര്‍ശനം. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന് 4ഗ രൂപത്തില്‍ റീസ്റ്റോര്‍ ചെയ്ത പതിപ്പാണ് കാനില്‍ പ്രദര്‍ശിപ്പിക്കുക.




