KOYILANDY DIARY

The Perfect News Portal

തേജസ്സ് റസിഡന്‍സ് അസോസിയേഷന്‍ നേതൃത്വത്തിൽ രാത്രി നടത്തം

ലോക വനിതാ ദിനത്തില്‍ മണമൽ തേജസ്സ് റസിഡന്‍സ് അസോസിയേഷന്‍ നേതൃത്വത്തിൽ രാത്രി നടത്തം നടത്തി. പരിപാടി ഐ എം എ ദേശീയ അവാര്‍ഡ് ജേതാവ് ഡോ. സന്ധ്യ കുറുപ്പ് ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തില്‍ വനിതകളുടെ ഇടപെടലുകളുടെ പ്രാധാന്യം വലുതാണ് എന്നും ഇത്തരം ഘട്ടങ്ങളില്‍ മടിച്ച് നില്‍ക്കാതെ ഓരോരുത്തരും മുന്നോട്ട് കടന്ന് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ. സന്ധ്യ കുറുപ്പ് പറഞ്ഞു.
വനിതകള്‍ നയിച്ച ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. റസിഡന്‍സ് അസോസിയേഷൻ പരിസരത്ത് നിന്നാരംഭിച്ച് ബപ്പന്‍കാട് വഴി മേല്‍പ്പാലത്തിലൂടെ തിരികെ തേജസ്സ് റസിഡന്‍സ് പരിസരത്ത് യാത്ര സമാപിച്ചു. തുടര്‍ന്ന് സ്ത്രീകളുടെ ആഘോഷ പരിപാടികളും ഉണ്ടായിരുന്നു.
Advertisements
ശാലിനി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഐ എം എ അവാര്‍ഡ് ജേതാവിനുള്ള ആദരവ് ഷീല റോജ മന്ദിര്‍ കൈമാറി. മൈഥിലി, സുഹറ അസീസ്, സിത്താര, സതി ബാബു രാജ്, സംഗീത സ്വരാജ്, ജിജിന ജയന്‍, ഷാഹിദ, പ്രഭ പ്രസന്നന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിന് നേതൃത്വം  നൽകി. സജിനി മനോജ് സ്വാഗം പറഞ്ഞു.