KOYILANDY DIARY.COM

The Perfect News Portal

വേനൽ മഴ കൂടുതൽ ശക്തമാവും: മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: വേനൽ മഴ കൂടുതൽ ശക്തമാവുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ വ്യാഴാഴ്ച മുതൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂർ, കാസ‍ർ​ഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച പത്തനംത്തിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ മഴയുള്ള സാഹചര്യത്തിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വേനൽമഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിൽ മഴ തുടരുന്നത് ചൂടിന് ആശ്വാസം ആവുമെങ്കിലും ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ ഇടിമിന്നലിനുള്ള സാധ്യത വളരെ കൂടുതലായതിനാൽ വൈദ്യുതി ഉപകരണങ്ങളും മറ്റും ഉപയോ​ഗിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Share news
error: Content is protected !!