KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. പയ്യാനക്കൽ കാവ് സ്റ്റോപ്പിന് സമീപം ഹരികൃഷണയിൽ സതീഷ് കുമാർ നാടഞ്ചേരിയുടെ (പുരുഷു) മകൻ അഭിൻ (19) ആണ് മരിച്ചത്. കോതി പാലത്തിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

അഭിൻ സഞ്ചരിച്ച ബൈക്കും കെ.എസ്.ഇ.ബിയുടെ ജീപ്പുമാണ് ഇടിച്ചത്. ബീച്ച് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം മാനാരി ശ്മശാനത്തിൽ സംസ്കരിച്ചു. അമ്മ: കനകം. സഹോദരൻ: അക്ഷയ്.

Share news
error: Content is protected !!