KOYILANDY DIARY.COM

The Perfect News Portal

CPI(M) നേതൃത്വത്തിൽ SSLC, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

തിക്കോടി;- CPI(M) പടവലത്ത്കുനി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ SSLC, പ്ലസ് ടു പരീക്ഷയിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പരിപാടി ഉൽഘാടനം ചെയ്തു. സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം കെ വി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ, വാർഡ് മെമ്പർ സന്തോഷ് തിക്കോടി, കുന്നുമ്മൽ അബദുറഹ്മാൻ, ഭാര്യ ജമീല എന്നിവർ സംസാരിച്ചു.
ബ്രാഞ്ച് പരിധിയിൽ വരുന്ന SSLC പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥികളും  രക്ഷിതാക്കളും പ്രദേശവാസികളുമുൾപ്പെടെ നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറി ഷാഹിദ പി. പി സ്വാഗതവും കയ്യാടത്ത് കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു..
Share news
error: Content is protected !!