KOYILANDY DIARY

The Perfect News Portal

ശ്രീ വാസുദേവാ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

ശ്രീ വാസുദേവാ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും ഓർമ്മ തണലിൽ (SVASS 1991 sslc batch) വാട്സപ്പ് കൂട്ടായ്മയും സംയുക്തമായാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തിയത്. ശ്രീ വാസുദേവാ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി സംഘടിപ്പിച്ച ക്യാമ്പ് കീഴരിയൂർ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കെ. സി. രാജൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ അമ്പിളി ടീച്ചർ അധ്യക്ഷം വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിത ടീച്ചർ, ട്രിനിറ്റി ഹോസ്പിറ്റൽ p r o ഫൈസൽ ഓർമ്മ തണലിൽ ഗ്രൂപ്പ് അംഗങ്ങൾ, എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു. ഒ. കെ. സുരേഷ് സ്വാഗതം പറഞ്ഞു.