KOYILANDY DIARY

The Perfect News Portal

കേരളത്തിൽ സംരംഭക സ്ത്രീകളുടെ എണ്ണത്തിൽ വർധന; പി രാജീവ്‌

കളമശേരി: സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായെന്നും കേരളത്തിൽ പ്രാദേശിക വിപണി ശക്തിപ്പെടുന്നുണ്ടെന്നും വ്യവസായമന്ത്രി പി രാജീവ്‌ പറഞ്ഞു. അന്താരാഷ്ട്ര എംഎസ്എംഇ ദിനാചരണവും സംരംഭകർക്കായുള്ള ബോധവൽക്കരണ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംരംഭക വർഷാചരണത്തിന്റെ ഭാഗമായി കേരളത്തിൽ 1,39,000 സംരംഭങ്ങൾ തുടങ്ങി. 45,000ത്തിലധികം വനിതാ സംരംഭങ്ങൾ ആരംഭിച്ചു.

ആയിരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ തെരഞ്ഞെടുത്ത് ശരാശരി 100 കോടി വിറ്റുവരവുള്ള എംഎസ്എംഇകളാക്കി മാറ്റും. കോളേജുകളിലും സർവകലാശാലകളിലും ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് യാഥാർഥ്യമാക്കും. മേക്ക് ഇൻ കേരള പദ്ധതിക്കായി 1000 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും കയറ്റുമതിക്കായി പ്രത്യേക കൗൺസിൽ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisements

സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണൽ സ്‌മോൾ ഇൻഡസ്ട്രീസ് കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ നടന്ന സെമിനാറിൽ ഡോ. രാധ പി തേവന്നൂർ അധ്യക്ഷയായി. എംഎസ്എംഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ജോയിന്റ് ഡയറക്ടർ ജി എസ് പ്രകാശ്, എൻഎസ്ഐസി സോണൽ ജനറൽ മാനേജർ എം ശ്രീവത്സൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisements