KOYILANDY DIARY

The Perfect News Portal

ശ്രീ ഗുരുജി വിദ്യാനികേതൻ വാർഷികം

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂളിൻ്റെ 24-ാമത് വാർഷികാഘോഷം നാടക നടൻ സത്യൻ മുദ്ര ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ.മുരളി അദ്ധ്യക്ഷത വഹിച്ചു. ഭാരതിയ വിദ്യാനികേതൻ ഉത്തരമേഖല സംയോജകൻ കെ.എം ഗംഗാധരൻ മുഖ്യഭാഷണംനടത്തി. അഡ്വ: വിനോദ് കുമാർ, വൈശാഖ് ചെറിയമങ്ങാട്, സുധാകരൻ വി.കെ, പ്രസാദ് കെ, മഞ്ജുഷ സജിത്ത്, നിമിഷ ബൽജൻ, അമൃത അഭിലാഷ് എന്നിവർ ആശംസ നേർന്നു.
ക്ലാസ് ടോപ്പേഴ്സിനും, മറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി. വിദ്യാലയ സിക്രട്ടറി ടി.എം രവീന്ദ്രൻ സ്വാഗതവും ക്ഷേമസമിതി ചെയർമാൻ ഉണ്ണിക്കൃഷ്ണൻ മുത്താമ്പി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരിപാടികൾക്കൊപ്പം സരോവരം പാട്ടുകൂട്ടം കീഴരിയൂരിൻ്റെ നാടൻ പാട്ടും അരങ്ങേറി.