KOYILANDY DIARY

The Perfect News Portal

ആന്തട്ട ഗവ.യു.പി.സ്കൂളിൽ ജൈവ പച്ചക്കറി കൃഷി വിത്തിടൽ

കൊയിലാണ്ടി: ആന്തട്ട ഗവ. യു. പി. സ്കൂളിൽ ജൈവ പച്ചക്കറി കൃഷി വിത്തിടൽ  ആവേശകരമായി നടന്നു. എം.പി.ടി.എ. നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസങ്ങളിലായി കൃഷിസ്ഥലമൊരുക്കലും മറ്റു പരിപാടികളും നടന്നുവരുന്നു. മുൻ എം.എൽ.എയും ജൈവ കൃഷി പ്രായോക്താവുമായ കെ. ദാസൻ വിത്തുകൾ വിതച്ചു കൊണ്ട് ഉത്ഘാടനം ചെയ്തു.
വെണ്ട, പയർ, ചീര എന്നീ വിത്തുകൾ ആണ് കൂടുതൽ വിതച്ചത്. ജൈവ വളം മാത്രം ഉപയോഗിക്കുന്നതും ഡ്രിപ്പ് ഇറിഗേഷനുമാണ് ആന്തട്ട ഗവ. സ്കൂൾ കൃഷി രീതിയുടെ പ്രത്യേകതകൾ. ദേശീയ പാതക്കരികെ മുന്നാസ് ഗ്രൂപ്പ് ഒരു വർഷത്തേക്ക് വിട്ടു തന്ന 20 സെൻ്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. 20 അംഗത്വ എം.പി.ടി.എ. ഗ്രൂപ്പാണ് കൃഷിയുടെ മേൽനോട്ടം വഹിക്കുന്നത്. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ് , ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ്, പി. ജയകുമാർ , കെ. ഉസ്മാൻ , കെ. ദീപ എന്നിവർ സംസാരിച്ചു.