ഏഷ്യൻ ബോക്സിങ് ജേതാക്കൾക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി
.
കൊയിലാണ്ടി: തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ഫസ്റ്റ് ഏഷ്യൻ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ കിരൺ ചന്ദ്രനെയും ഹരിനന്ദനെയും കൊയിലാണ്ടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ ഉപഹാരങ്ങൾ നൽകി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. ആം ബോക്സിങ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് സജിത്ത് കുമാർ മണൽ സ്വാഗതം പറഞ്ഞു.
.

.
ചടങ്ങിൽ അഡ്വ. സതീഷ്കുമാർ, മുഹമ്മദ് ഒ, ലിബിൻ പി പി, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഇതോടൊപ്പം, നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ച അശ്വന്തിനും, ആഗ്നയ്ക്കും പ്രത്യേക ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കായികരംഗത്ത് അന്തർദേശീയ തലത്തിൽ നേട്ടം കൈവരിച്ച താരങ്ങളെ ചടങ്ങിൽ അഭിനന്ദിക്കുകയും അവരുടെ ഭാവി വിജയങ്ങൾക്കായി ആശംസിക്കുകയും ചെയ്തു.



