KOYILANDY DIARY.COM

The Perfect News Portal

എൻ.കെ. ചന്ദ്രനെയും, ലാലു (നടേലക്കണ്ടി) വിനെയും അനുസ്മരിച്ചു

.
കൊയിലാണ്ടി: എ.കെ.ജി സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ ക്ലബിന്റെ ആദ്യകാല പ്രവർത്തകരായിരുന്ന എൻ.കെ. ചന്ദ്രൻ, ലാലു (നടേലക്കണ്ടി) എന്നിവരുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടിയുടെ കായിക- സാമൂഹിക രംഗങ്ങളിൽ ഇരുവരുടെയും പ്രവർത്തനങ്ങൾ അനുസ്മരിച്ചുകൊണ്ടാണ് പരിപാടി നടന്നത്. പരിപാടി കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലബിന്റെ വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ എൻ.കെ. ചന്ദ്രനും ലാലുവും നൽകിയ നിസ്വാർത്ഥമായ നേതൃത്വവും പ്രവർത്തനങ്ങളും അദ്ദേഹം അനുസ്മരിച്ചു.
.
.
എ.കെ.ജി. സ്പോർട്സ് സെന്റർ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി. വിശ്വൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. സി. അശ്വനിദേവും പി.പി. രാജീവനും സംസാരിച്ചു. അനുസ്മരണ ചടങ്ങിൽ ക്ലബ് പ്രവർത്തകരും കായികപ്രേമികളും പ്രദേശവാസികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. എ.കെ.ജി സ്പോർട്സ് സെൻ്റർ സെക്രട്ടറി എ.പി. സുധീഷ് സ്വാഗതവും ടി.വി. ദാമോദരൻ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!