തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടികുറച്ച നടപടിക്കെതിരെ SDPI പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടികുറച്ച യു.ഡി.ഫ് സർക്കാരിന്റെ ജനവഞ്ചനക്കെതിരെ എസ് ഡി പി ഐ കൊയിലാണ്ടി താലൂക്ക് ഓഫീസ് ധർണയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. യു എ ഖാദർ പാർക്കിൽ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ പേരോട് ഉദ്ഘാടനം ചെയ്തു.
.

.
.
തുടർന്ന് നടന്ന താലൂക്ക് ഓഫീസ് ധർണ്ണയിൽ ജില്ലാ സെക്രട്ടറി ഷറഫുദ്ധീൻ വടകര, ജില്ലാ പ്രവർത്തക സമിതി അംഗം സഫീർ എം കെ, പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് നൗഷാദ് വി, ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് റാഷിദ് പി ടി, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് സകരിയ എം കെ എന്നിവർ സംസാരിച്ചു. നവാസ്, സുബൈർ, സിറാജ്, കബീർ, റിഷാദ്, ഫിറോസ് നൂഹ്, കുഞ്ഞി മൊയ്തീൻ മാസ്റ്റർ, ബഷീർ കെ കെ, അബ്ദുൽ ജബ്ബാർ കെ എന്നിവർ നേതൃത്വം നൽകി.




