KOYILANDY DIARY.COM

The Perfect News Portal

ഗുഡ്സ് ട്രെയിൻ എഞ്ചിൻ തകരാറായതിനെ തുടർന്ന് ട്രെയിനുകൾ മണിക്കൂറുകൾ കൊയിലാണ്ടിയിൽ കുടുങ്ങി

.
കൊയിലാണ്ടി: കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിയിൽ ഗുഡ്സ് ട്രെയിനിൻ്റെ എഞ്ചിൻ തകരാറായതിനെ തുടർന്ന് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കോയമ്പത്തൂർ എക്സ്പ്രസ് മണിക്കൂറുകളോളം നിർത്തിയിട്ടു, ഇന്ന് ഉച്ചയ്ക്ക് 1.10 ഓടെയാണ് സംഭവം. കോയമ്പത്തൂർ എക്സ്പ്രസിന് മുൻപിലായി കോഴിക്കോട് ഭാ​ഗത്തേക്ക് കടന്നു പോയ ​ഗുഡ്സ് ട്രെയിൻ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് നിന്ന് പോവുകയായിരുന്നു. കോയമ്പത്തൂർ എക്സ്പ്രസിന് പുറമെ കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് ട്രെയിനും പന്തലായനി ഭാ​ഗത്ത് മണിക്കൂറുകളോളം നിർത്തിയിടേണ്ടി വന്നു.
.
.
ട്രെയിനുകൾ വൈകി ഓടിയതോടെ യാത്രക്കാരും വലഞ്ഞു. ആശുപത്രിയിലും മറ്റുമായുള്ള അത്യാവശ്യ കാര്യങ്ങൾക്ക് കോഴിക്കോട് പോകേണ്ടിയിരുന്ന നിരവധി യാത്രക്കാരാണ് കുടുങ്ങിയത്. ഇവർ കൊയിലാണ്ടിയിൽ നിന്ന് ബസ് മാർ​ഗം കോഴിക്കോടേക്ക് പോയി. കോഴിക്കോട് നിന്നും പുതിയ എഞ്ചിനെത്തിച്ച് ​ഗുഡ്സ് ട്രെയിൻ കടന്നു പോയ ശേഷം 3.25 ഓടെയാണ് കോയമ്പത്തൂർ എക്സ് പ്രസ് കൊയിലാണ്ടിയിൽ നിന്ന് എടുത്തത്. ഏതാനും മിനുട്ടകൾക്ക് ശേഷം ഇന്റർസിറ്റിയും കൊയിലാണ്ടിയിൽ നിന്ന് പുറപ്പെട്ടു.
Share news
error: Content is protected !!