KOYILANDY DIARY.COM

The Perfect News Portal

ശരത് ചന്ദ്ര ആർ മറാത്തെയുടെ 13-ാം ചരമ വാർഷികം ആഗസ്ത് 7 ന്

.

കേരളത്തിൽ ഹിന്ദുസ്ഥാനി സംഗീതത്തിനു വിത്തു പാകിയ മഹാ സംഗീതജ്ഞനായ ശരത് ചന്ദ്ര ആർ മറാത്തെയുടെ 13-ാം ചരമ വാർഷിക ദിനമായ ആഗസ്ത് 7 ന് കോഴിക്കോട് KSRTC ബസ് സ്റ്റാൻ്റിനു സമീപമുള്ള കൈരളി തിയറ്ററിൽ വെച്ച് വിപുലമായ പരിപാടികൾ നടക്കും. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യും.

 

കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി കെ സജിത് കുമാർ സ്വാഗതം പറയുന്ന ചടങ്ങിൽ രവി മേനോൻ, വി ആർ സുധീഷ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. എ. സജീവൻ, അനിൽ ദാസ്, ഡോക്ടർ മെഹറൂഫ് രാജ്, ഗുലാബ് ജാൻ, ഡോക്ടർ മനോജ് കാളൂർ, ഇരിങ്ങൽ പ്രഭാകരൻ, കോഴിക്കോട് ജോൺസൺ എന്നിവർ സംസാരിക്കും.

 

തുടർന്ന് തിക്കോടി ശ്രീ ത്യാഗരാജ സംഗീത കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ മുപ്പതോളം പേർ സംഗീത അർച്ചന നടത്തും. ജോൺസൺ കോഴിക്കോട്, നാരായണൻ മൂടാടി, അജിത് തലശ്ശേരി എന്നിവർ സംഗീത പരിപാടികൾക്ക് പക്കമേളമൊരുക്കും.

 

Share news
error: Content is protected !!