KOYILANDY DIARY.COM

The Perfect News Portal

സ്കൂൾ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി രൂപീകരണ ശില്പശാല നടത്തി

.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ പരിധിയിലെ യു പി, ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് സ്കൂൾ തലങ്ങളിൽ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന സ്കൂൾ ജൈവവൈവിധ്യ പരിപാലന സമിതി (SBMC) രൂപീകരണത്തിന്റെ മുന്നോടിയായുള്ള ശില്പശാല നഗരസഭ മിനി ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. BMC അംഗം ബഷീർ എൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ബിഎംസി കൺവീനർ ജയചന്ദ്രൻ പി എ പദ്ധതി വിശദീകരണം നടത്തി.
ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. മഞ്ജു കെ പി “പരിസ്ഥിതി സംരക്ഷണം -പ്രസക്തിയും പ്രാധാന്യവും “ എന്ന വിഷയത്തിൽ വിദ്യാർത്ഥികളും അധ്യാപകരുമായി ആശയവിനിമയം നടത്തി. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദൃശ്യ, ഏഴാം വാർഡ് കൗൺസിലർ രമേശൻ വി, പുളിയഞ്ചേരി യു പി സ്കൂൾ അദ്ധ്യാപകൻ റഷീദ് മാഷ് എന്നിവർ ആശംസകൾ നേർന്നു. വിവിധ സ്കൂളുകളിലെ പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ പരിസ്ഥിതി നിരീക്ഷണ അനുഭവങ്ങൾ പങ്കുവെച്ചു. പരിസ്ഥിതി- ജൈവവൈവിധ്യ പ്രവർത്തകൻ മുരളീധരൻ നടേരി സ്വാഗതവും ബിഎംസി അംഗം ദയാനന്ദൻ എ ഡി നന്ദിയും പറഞ്ഞു.
Share news
error: Content is protected !!