എം കെ സാനു, രമേശൻ പാലേരി അനുസ്മരണം നടത്തി
.
പയ്യോളി: സംസ്കാര സാഹിതി പയ്യോളി നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം കെ സാനു, രമേശൻ പാലേരി അനുസ്മരണം നടത്തി. മികച്ച പ്രഭാഷകൻ, എഴുത്തുകാരൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു സാനു മാസ്റ്റർ. ആധുനിക കാലത്തിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ തൊഴിൽ ദാതാവും മികച്ച സഹകാരിയും ആയിരുന്നു രമേശൻ പാലേരി. അനുസ്മരണ സദസ്സ് സംസ്കാര സാഹിതി നിയോജക മണ്ഡലം ജനറൽ കൺവീനർ അഡ്വ. പി വി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പി എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. മാതാണ്ടി അശോകൻ, കെ ടി സത്യൻ, പി കെ സൈഫുദ്ധീൻ, ടി. ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ കുറുമണ്ണിൽ, പി ടി ബിന്ദു, വിനീത കെ, ഗീത ടീച്ചർ, ശങ്കരൻ മാസ്റ്റർ, ഷനോജ് എൻ എം എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പി എം അഷ്‌റഫ് ചെയർമാൻ, മാതാണ്ടി അശോകൻ ജനറൽ കൺവീനർ, കെ ടി സിന്ധു, പി ടി ബിന്ദു, ഗീത ടീച്ചർ വൈസ് ചെയർമാൻമാർ,
കെ ടി സത്യൻ, പി കെ സൈഫുദ്ധീൻ, ടി ഉണ്ണികൃഷ്ണൻ, വിനീത സോമൻ, സിന്ധു പൊന്ന്യേരി ജനറൽ സെക്രട്ടറിമാർ.



