KOYILANDY DIARY.COM

The Perfect News Portal

വഴിയോര കച്ചവട സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പാക്കണം

.
കൊയിലാണ്ടി: വഴിയോര കച്ചവട സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പാക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളിയൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയ കൺവൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി ചെത്തുതൊഴിലാളി മന്ദിരത്തിൽ വച്ച് നടന്ന കൺവൻഷൻ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി  ആർ വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡൻ്റ് ടി കെ ചന്ദ്രൻ അധ്യക്ഷനായി.
.
.
ജില്ലാ പ്രസിഡൻ്റ് എൽ രമേശൻ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി പി കെ സുധീഷ് ഏരിയ റിപ്പോർട്ടും അവതരിപ്പിച്ചു. പി വി മമ്മദ്, എൻ ടി രാജൻ, കെ എം കരിം  എന്നിവർ സംസാരിച്ചു. പി കെ സുധീഷ് സ്വാഗതവും പി സി റീന നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ടി കെ ചന്ദ്രൻ (പ്രസിഡ ൻ്റ്), എൻ ടി രാജൻ, പി വി മമ്മദ് (വൈസ് പ്രസിഡൻ്റ്), പി കെ സുധീഷ് (സെക്രട്ടറി), പി സി റീന, ടി കെ ജോഷി (ജോ. സെക്രട്ടറി), കെ എം കരിം (ട്രഷറർ) എന്നിവരെ തെര ഞ്ഞെടുത്തു.
Share news
error: Content is protected !!