KOYILANDY DIARY.COM

The Perfect News Portal

ബിരുദമുണ്ടോ? പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലി നേടാൻ അവസരം

.

പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലി നേടാൻ അവസരം. ബിരുദധാരികളാണ് അപേക്ഷിക്കേണ്ടത്. ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിൽ 545 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 9 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. കേരളത്തിൽ ഒഴിവുകളില്ല. കർണ്ണാടകയിൽ 78, തമിഴ്നാട്ടിൽ 51 എന്ന വിധത്തിൽ ഒഴിവുകൾ ഉണ്ട്.

 

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരാണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലും ഒരു ഷെഡ്യൂൾഡ്/ റീജനൽ റൂറൽ ബാങ്കിൽ ഒരു വർഷത്തെ പ്രവർത്തിപരിചയവും വേണം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷയിൽ സംസാരിക്കുവാനും എഴുതുവാനുമുള്ള പരിചയം വേണ്ടതുണ്ട്. 20 നും 30 നും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്.

 

പിന്നാക്കം/പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/അഞ്ച്/പത്ത് വർഷം ഇളവ് ലഭിക്കും. വിമുക്ത ഭടന്മാർക്കും നിയമാനുസൃതമായ ആനുകൂല്യം പ്രായപരിധിയിൽ ഉണ്ട്. ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിങ് ടെസ്റ്റ്, പ്രാദേശിക ഭാഷ പ്രൊഫിഷ്യൻസി ടെസ്റ്റ് അതിനു ശേഷമുള്ള ഇന്റർവ്യൂ എന്നീ വിവിധ ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

ശമ്പളം

തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 48,480-85,920 രൂപ എന്ന രീതിയിൽ ശമ്പളം ലഭിക്കും. ഡി എ ഉൾപ്പെടെയുള്ള മറ്റ് അലവൻസുകൾ, താമസ സൗകര്യം അല്ലെങ്കിൽ വീട്ടുവാടക തുടങ്ങിയ വിവിധ ആനുകൂല്യങ്ങൾ വേറെയും ഉണ്ട്.

 

Share news
error: Content is protected !!