KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി എസ് എൻ ഡി പി യോഗം കോളേജിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു

കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ് എൻ ഡി പി യോഗം കോളേജിൽ വിവിധ വിഷയങ്ങളിലേക്ക് അതിഥി അദ്ധ്യാപകരെ ആവശ്യമുണ്ട്. മെയ് 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോമേഴ്സ്, 12 മണിക്ക് മാനേന്റ് സ്റ്റഡീസ്, 2 മണിക്ക് ഇംഗ്ലീഷ്, മെയ് 26 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് ഹിന്ദി, 11 മണിക്ക് കെമിസ്ട്രി, 12 മണിക്ക് മാത്തമെറ്റിക്ക്സ്, 2 മണിക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ കോളേജ് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തുന്നതാണ്.

ഉദ്യോഗാർത്ഥികൾ നെറ്റ്/പി.എച്ച് ഡി യോഗ്യത ഉള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ ഓഫീസിൽ റജിസ്റ്റർ ചെയ്തവരുമായിരിക്കണം, നെറ്റ്/പി എച്ച് ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55% മാർക്ക് ഉള്ളവരെയും പരിഗണിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Advertisements