KOYILANDY DIARY.COM

The Perfect News Portal

തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ച് 70 വയസ്സുകാരന് പരിക്ക്

തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ച് 70 വയസ്സുകാരന് പരിക്ക്. മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഫോൺ ആണ് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. ഇയാളെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.

ചായ കുടിയ്ക്കാൻ ഹോട്ടലിൽ ഇരിക്കുന്നതിനിടെ പോക്കറ്റിൽ കിടന്ന ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നിഗമനം. തീ ആളിപടർന്നതോടെ ഹോട്ടലിലെ ജീവനക്കാരൻ ഇടപെട്ട് തീയണച്ചു.