KOYILANDY DIARY

The Perfect News Portal

ഒറ്റനമ്പർ ലോട്ടറിവിൽപ്പന: കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ

ഒറ്റനമ്പർ ലോട്ടറിവിൽപ്പന: കൊയിലാണ്ടി സ്വദേശി അറസ്റ്റിൽ. ചുലോടി കുഴിയിൽ മോഹനനാണ് അറസ്റ്റിലായത്. അത്തോളി കോടശ്ശേരിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒറ്റനമ്പർ ലോട്ടറി വിൽപ്പന നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു.

അത്തോളി എസ്.ഐ. ആർ. രാജീവിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. എം. അനീസ്, പ്രവീൺ എന്നിവരുൾപ്പെട്ട സംഘമാണ് മോഹനനെ പിടികൂടിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.