KOYILANDY DIARY

The Perfect News Portal

സ്കൂൾ വിദ്യാർത്ഥികൾക്ക് തേനീച്ച കുത്തേറ്റു

കൊയിലാണ്ടി: കൊയിലാണ്ടി അരിക്കുളത്ത് വിദ്യാർത്ഥികൾക്ക് തേനീച്ചയുടെ കുത്തേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു സമീപവാസിയായ  അസ് ലമിനും (49) പരിക്കേറ്റിട്ടുണ്ട്. അരിക്കുളം കാരയാട് യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇന്ന് വൈകീട്ട് സ്കൂകൂൾ വിട്ട് കുട്ടികൾ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം സ്കൂളിനു സമീപത്തെ മരത്തിലുണ്ടായിരുന്ന തേനീച്ച കൂടിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് കുത്തേറ്റത്.
ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി അശ്വിൻ ബാബു, വൈഗ ബാബു, അനുദേവ്, നിവേദ്, സിദ്ധാർത്ഥ്, ഷഹീന ഫാത്തിമ, വസുദേവ് ഹരീഷ്, അയാൻ ഷെറീഫി എന്നിവരെയാണ് കടന്നൽ കുത്തേറ്റ് ചികിസതേടിയത് . ഇതിൽ ഷെരീഫിനെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഏതാനും നാട്ടുകാർക്കും കുത്തേറ്റിട്ടുണ്ട്.
Advertisements