KOYILANDY DIARY

The Perfect News Portal

പിഷാരികാവ് കാളിയാട്ട മഹോത്സവം ദേവസ്വം നേരിട്ട് നടത്തും. തീരുമാനം സ്വാഗതം ചെയ്ത് സ്റ്റാഫ് യൂണിയൻ

കൊയിലാണ്ടി: കൊല്ലം  പിഷാരികാവ് ക്ഷേത്രത്തിലെ  കാളിയാട്ട മഹോത്സവം ദേവസ്വം നേരിട്ട് നടത്താനുള്ള തീരുമാനത്തെ  മലബാർ ദേവസ്വം സ്റ്റാഫ് യൂണിയനും (ഐ.എൻ.ടി.യു.സി), മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയനും ( സി.ഐ.ടി.യു) വും സ്വാഗതം ചെയ്തു. പുറത്ത് നിന്നും ഫണ്ട് ശേഖരിക്കാതെ ദേവസ്വം ഫണ്ട് ഉപയോഗിച്ചാണ് എല്ലാ വർഷവും ഉത്സവം നടത്തുക.
ആഘോഷ പരിപാടികൾക്ക് ദേവസ്വത്തിന് ഉണ്ടാകുന്ന വൻ ചെലവ് ഒഴിവാക്കാനാണ് ഉത്സവ കാലത്തെ എല്ലാ ആഘോഷ പരിപാടികളുടെയും ചെലവ് പ്രായോജകരെ കണ്ടെത്തി നടത്താനുള്ള ചുമതല ജീവനക്കാർ ഏറ്റെടുത്തത്. ഭക്തജനങ്ങളുടെ സഹകരണത്തോടെ നേരത്തെയും ട്രസ്റ്റി ബോർഡ് നേരിട്ട് ഉത്സവം നടത്തിയിട്ടുണ്ട്. ആഘോഷത്തിന്റെ പേരിൽ ഭക്തർ നൽകുന്ന കാണിക്ക പണം ധൂർത്തടിക്കാതിരിക്കാനുള്ള ഇടപെടലാണ് ജീവനക്കാർ നടത്തിയതെന്ന് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ  ജില്ലാ പ്രസിഡന്റ് വി. പി. ഭാസ്കരനും, മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ. കെ. രാകേഷും പറഞ്ഞു.
Advertisements
കാളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് ട്രസ്റ്റി ബോർഡിനും എക്സിക്യൂട്ടീവ് ഓഫീസർക്കും ജീവനക്കാർക്കുമെതിരെ ഉയരുന്ന പ്രചരണത്തിന് പിന്നിൽ ചിലരുടെ സങ്കുചിത താത്പര്യം സംരക്ഷിക്കാനാണെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.