KOYILANDY DIARY

The Perfect News Portal

സോളർ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്‌പി റെയിൽവേ ട്രാക്കില്‍ മരിച്ച നിലയില്‍

കായംകുളം: റിട്ട: ഡിവൈഎസ്‌പി കെ ഹരികൃഷ്‌ണ‌നെ റെയിൽവേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം രാമപുരം ക്ഷേത്രത്തിന് കിഴക്കുള്ള റെയിൽവേ ക്രോസിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റ് അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിന്റെ കാർ അപകടമുണ്ടായ സ്ഥലത്തിനു സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി.


ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്‌ണ‌ൻ പെരുമ്പാവൂർ ഡിവൈഎസ്‌പി ആയിരിക്കെയാണ് സോളാർ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നത്.