KOYILANDY DIARY

The Perfect News Portal

ഗുസ്‌തി താരങ്ങളുടെ സമരത്തിനെതിരായ പി ടി ഉഷയുടെ പ്രസ്‌താവന അപലപനീയം: മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ഗുസ്‌തി താരങ്ങളുടെ സമരത്തിനെതിരായ പി ടി ഉഷയുടെ പ്രസ്‌താവന അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതൊരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. വ്യക്തികൾ ചേരുന്നതാണ് രാഷ്ട്രം. വ്യക്തികളുടെ അഭിമാനമാണ് രാഷ്ട്രത്തിന്റെ അഭിമാനം. അപ്പോൾ ആ രീതിയിൽ അവരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.