KOYILANDY DIARY

The Perfect News Portal

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഹോദരനെ ദണ്ഡുകൊണ്ട്‌ അടിച്ചുകൊന്നു

മാനന്തവാടി: വയനാട്ടില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഹോദരനെ ദണ്ഡുകൊണ്ട് അടിച്ചു കൊന്നു. വാളാട് എടത്തന വേങ്ങണമുറ്റം ജയചന്ദ്രന്‍ (42) ആണ് മരിച്ചത്. സംഭവത്തില്‍ ജയചന്ദ്രന്റെ  സഹോദരൻ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു കൊലപാതകം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് രാമകൃഷ്ണന്‍ അനുജനെ മര്‍ദ്ദിച്ച് കൊന്നത്. തലയ്ക്കും കഴുത്തിനുമാണ് ദണ്ഡു കൊണ്ടുള്ള അടിയേറ്റത്. മാനന്തവാടിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സംഘർഷത്തിൽ  പരിക്കേറ്റ ജയചന്ദ്രന്റെ സുഹൃത്ത് വരയാല്‍ കരയോത്തിങ്കല്‍ രവി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.