KOYILANDY DIARY

The Perfect News Portal

ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടി. 27, 28 തിയ്യതികളിൽ റേഷൻ കടകൾ പ്രവർത്തിക്കില്ല.

ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടി. 27, 28 തിയ്യതികളിൽ റേഷൻ കടകൾ പ്രവർത്തിക്കില്ല. ഇ പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ രണ്ട് ദിവസം ആവശ്യമാണെന്ന് NIC അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് 27, 28 തിയ്യതികളിൽ റേഷൻകടകളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

29 മുതൽ റേഷൻ വിതരണം ചെയ്യുക ഷിഫ്റ്റ് അടിസ്‌ഥാനത്തിലായിരിക്കും. എപ്രിൽ 29, മെയ് 2, 3 തിയ്യതികളിൽ ഏഴ് ജില്ലകളിൽ രാവിലെയും ബാക്കി ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും എന്ന രീതിയിലായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുകയെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയിൽ എപ്രിൽ 29, മെയ് 2, 3 തിയതികളിൽ ഉച്ചക്ക് ശേഷം രണ്ട് മുതൽ എഴ് മണി വരെയാവും റേഷൻ കടകൾ പ്രവർത്തിക്കുക.

മെയ് 4 മുതൽ സാധാരണ സമയക്രമത്തിൽ റേഷൻ കടകൾ പ്രവർത്തിക്കുന്നതാണ്. മെയ് 6 മുതൽ മെയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നതാണ്.

Advertisements