KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വീട്ടിൽ നിന്നു നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു

കൊയിലാണ്ടി : കൊയിലാണ്ടിയിൽ വീട്ടിൽ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു. കോമത്ത്കര ചരപ്പറമ്പിൽ കുഞ്ഞിരാമന്റെ വീട്ടിൽ നിന്നാണ് പോലീസ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ഇയാളിൽ നിന്ന് 8 ബണ്ടിൽ ഹാൻസ് പിടിച്ചെടുത്തിട്ടുണ്ട്.
കുഞ്ഞിരാമന്റെ പേരിൽ പോലീസ് കേസ് ചാർജ് ചെയ്തു. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരം, ബപ്പൻകാട് അണ്ടർപ്പാത്ത് എന്നിവയ്ക്ക് സമീപം ആവശ്യക്കാർക്ക് ഹാൻസ് എത്തിച്ചുകൊടുക്കുന്നതായാണ് അറിയുന്നത്.