KOYILANDY DIARY

The Perfect News Portal

പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു

പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു. കേരളത്തിന് അനുവദിച്ച ആദ്യവന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരതിൻ്റെ സി1 കോച്ചിൽ കയറി പ്രധാനമന്ത്രി അതിനു ശേഷം സി2 കോച്ചിൽ എത്തി 42 കുട്ടികളുമായി സംവദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ശശി തരൂർ എംപിയും മോദിക്കൊപ്പം ഫ്ലാഗ് ഓഫ് ചെയ്യാനുണ്ടായിരുന്നു. ഫ്ലാഗ് ഓഫിന് ശേഷം മോദി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പോകും. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശി തരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.