KOYILANDY DIARY.COM

The Perfect News Portal

മഴക്കാല പൂർവ്വശുചീകരണം നടത്തി 

.
കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വശുചീകരണം നടത്തി.  കുരുടിമുക്ക് ടൗണിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. രമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എ.സി ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ ബിന്ദു എൻ. പി, സജിത എളമ്പിലാട്, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ നാസർ, ജൂനിയർ എച്ച്. ഐ ശ്രീലേഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പവിത്രൻ, കച്ചവട വ്യാപാര പ്രതിനിധി മുഹമ്മദ് മക്കായി വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ 15 വാർഡുകളിലും പൊതുസ്ഥല ശുചീകരണം നടത്തി. പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും കൊതുകിന്റെ ഉറവിടങ്ങൾ ഇല്ലെന്നു ഉറപ്പു വരുത്തണം. വീടുകളുടെയും സ്ഥാപനങ്ങളുടെയും അകത്തും പുറത്തും കൊതുക് വളരാൻ പാടില്ല. ടെറസ്, ഫ്രിഡ്ജ്, കൂളർ, ചെടിച്ചട്ടി, ബാത് റൂം തുടങ്ങിയവയിൽ കൊതുക് വളരുന്നുണ്ടോയെന്ന് പരിശോധിക്കണം.
വീടിനു പരിസരത്ത് ചിരട്ട, തൊണ്ട്, ടയർ, വീപ്പ, ഉപയോഗ്യശൂന്യമായ പാത്രങ്ങൾ എന്നിവ പരിശോധിച്ച് കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കണം. വീടുകളിലും കച്ചവട വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഫിൻസി എം ഡി പറഞ്ഞു.
Share news
error: Content is protected !!